ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും മികവ് പുലര്‍ത്തിയതിനാൽ ദക്ഷിണാഫ്രിക്കയിലും അതാവര്‍ത്തിക്കണമെന്നില്ല – കോഹ്‍ലി

Indiasouthafrica

ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിജയം നേടിയ ഇന്ത്യയ്ക്ക് ആ മികവ് പിന്നീടുള്ള മത്സരങ്ങളിൽ തുടരാനാകാതെ പോയതാണ് തിരിച്ചടിയായതെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. ദക്ഷിണാഫ്രിക്കയിൽ ചരിത്ര പരമ്പര വിജയം കുറിയ്ക്കുവാനുള്ള അവസരം പിന്നീടുള്ള രണ്ട് മത്സരങ്ങളിലും ഇന്ത്യ കള‍‍ഞ്ഞ് കുളിയ്ക്കുന്നതാണ് കണ്ടത്.

ചില സുപ്രധാന നിമിഷങ്ങളിൽ ഇന്ത്യയ്ക്ക് കാലിടറിയെന്നും ഈ സന്ദര്‍ഭത്തിൽ ദക്ഷിണാഫ്രിക്ക പതറാതിരുന്നത് അവര്‍ക്ക് തുണയായി എന്നും കോഹ്‍ലി പറ‍ഞ്ഞു. 30-45 മിനുട്ടിലെ മോശം ബാറ്റിംഗ് കാരണം മത്സരങ്ങള്‍ കൈവിടുന്ന അവസ്ഥ ഇന്ത്യയ്ക്ക് ചില മത്സരങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നും കോഹ്‍ലി സൂചിപ്പിച്ചു.

ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും മികവ് പുലര്‍ത്തിയെന്ന കാരണത്താൽ മാത്രം ദക്ഷിണാഫ്രിക്കയിലും വിജയം ഇന്ത്യയ്ക്കൊപ്പമുണ്ടാകുമെന്ന് യാതൊരുവിധത്തിലും പറയാനാകില്ലെന്നും സത്യാവസ്ഥ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയിൽ പരമ്പര വിജയം ഇല്ലെന്നതാണെന്നുമുള്ള യാഥാര്‍ത്ഥ്യവുമായി ഇന്ത്യ പൊരുത്തപ്പെടേണമെന്നും കോഹ്‍ലി കൂട്ടിചേര്‍ത്തു.

Previous articleകേരള വനിതാ ലീഗിൽ കേരള യുണൈറ്റഡിന് രണ്ടാം വിജയം
Next articleഇന്ന് കളത്തിൽ ഇറങ്ങിയ നെമിൽ മുഹമ്മദ് കോവിഡ് പോസിറ്റീവ് ആയി, ഐ എസ് എൽ ആശങ്കയിൽ