ഇന്ന് മുംബൈ സിറ്റി അവസാന അങ്കത്തിന് ഇറങ്ങുന്നു, ഹൈദരബാദിനെ തോല്പ്പിച്ചില്ല എങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് സെമിയിൽ എത്തും

Newsroom

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2021-22 സീസണിലെ 108-ാം മത്സരത്തിൽ ശനിയാഴ്ച ഗോവയിലെ പിജെഎൻ സ്റ്റേഡിയത്തിൽ ഹൈദരാബാദ് എഫ്‌സി മുംബൈ സിറ്റി എഫ്‌സിയുമായി ഏറ്റുമുട്ടും. 19 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുമായി ഹൈദരാബാദ് എഫ്‌സി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. മുംബൈ സിറ്റി എഫ്‌സിയാകട്ടെ 19 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ്.

ഈ മത്സരം കേരള ബ്ലാസ്റ്റേഴ്സിനും നിർണായകമാണ്. ഇന്ന് മുംബൈ സിറ്റിക്ക് വിജയിക്കാൻ ആയില്ല എങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് സെമി ഫൈനൽ ഉറപ്പിക്കാൻ ആകും. മുംബൈ സിറ്റി വിജയിക്കുക ആണെങ്കിൽ നാളെ കേരള ബ്ലാസ്റ്റേഴ്സ് ഗോവക്ക് എതിരെ ഒരു സമനില എങ്കിലും നേടേണ്ടതുണ്ട്.

തങ്ങളുടെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരെ മുംബൈ സിറ്റി 3-1ന് തോറ്റിരുന്നു. ആദ്യ നാല് സ്ഥാനങ്ങൾക്കായുള്ള മത്സരത്തിൽ കെബിഎഫ്‌സി ഇപ്പോൾ എംസിഎഫ്‌സിയെക്കാൾ രണ്ട് പോയിന്റിന് മുന്നിലാണ്. ഹൈദരാബാദ് എഫ്‌സിക്കും മുംബൈ സിറ്റി എഫ്‌സിക്കും തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കണമെങ്കിൽ ഇന്ന് വിജയം അനിവാര്യമാണ്.