“ഐ എസ് എല്ലിൽ കൂടുതൽ മത്സരങ്ങൾ വേണം, ഐ ലീഗുമായി ലയിക്കണം”

ഇന്ത്യയിലെ ഫുട്ബോൾ മെച്ചപ്പെടണമെങ്കിൽ കൂടുതൽ മത്സരങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണ് എന്ന് മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ്. ഇന്ത്യയിൽ ഐ എസ് എല്ലിൽ ആകെ ഒരു ടീം കളിക്കുന്നത് 20 മത്സരങ്ങൾ മാതമാണ്. ഇത് ഫുട്ബോൾ താരങ്ങളെ മെച്ചപ്പെടുത്തില്ല. കൂടുതൽ മത്സരങ്ങൾ ആണ് ഇപ്പോൾ അവിടെ ആവശ്യം. അതിന് ടീം കൂട്ടുകയോ ഐ ലീഗിനെ കൂടെ ഐ എസ് എല്ലിൽ എത്തിക്കുകയോ ചെയ്യണം. ജെയിംസ് പറഞ്ഞു.

ഇന്ത്യയിൽ ഫുട്ബോൾ താരങ്ങൾ മെച്ചമല്ല എന്ന് താൻ പറയില്ല. മറിച്ച് ഇവിടെ ഫുട്ബോൾ താരങ്ങൾക്ക് മെച്ചപ്പെടാൻ അവസരം നൽകുന്നില്ല എന്നതാണ് സത്യം. താരങ്ങൾ കൂടുതൽ പരീക്ഷണങ്ങൾ നേരിട്ടാൽ മാത്രമെ മെച്ചപ്പെടുകയുള്ളൂ എന്നും ജെയിംസ് പറഞ്ഞു. ബാംഗ്ലൂർ മിററിന് നൽകിയ അഭിമുഖത്തിലാണ് ജെയിംസ് ഈ അഭിപ്രായങ്ങൾ പങ്കുവെച്ചത്.