ഈ സീസണിൽ കളി നടന്നില്ലെങ്കിൽ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിന് വമ്പൻ നഷ്ട്ടം

Photo: Twitter/@englandcricket
- Advertisement -

ഈ സീസണിൽ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിന് കീഴിയിലുള്ള മത്സരങ്ങൾ നടന്നില്ലെങ്കിൽ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിന് വമ്പൻ നഷ്ട്ടം ഉണ്ടാവുമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് സി.ഇ.ഓ ടോം ഹാരിസൺ. ഏകദേശം 380 മില്യൺ പൗണ്ടിന്റെ(35000 കോടി രൂപ) നഷ്ടമാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിന് ഉണ്ടാവുകയെന്ന് ടോം ഹാരിസൺ വ്യക്തമാക്കി. നിലവിൽ കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്ന് ജൂലൈ വരെ ഇംഗ്ലണ്ടിൽ മുഴുവൻ ക്രിക്കറ്റ് മത്സരങ്ങളും നിർത്തിവെച്ചിരുന്നു. ഈ വർഷം മുഴുവൻ ഇതുപോലെ ക്രിക്കറ്റ് നിർത്തിവെച്ചത് ഏകദേശഹ്മ് 800 ക്രിക്കറ്റ് ദിവസങ്ങൾ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന് കീഴിയിൽ നഷ്ടമാവുമെന്നും ടോം ഹാരിസൺ വ്യക്തമാക്കി.

2020ലേക്ക് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് കാലെടുത്ത് വെച്ചത് മികച്ച സാമ്പത്തിക അടിത്തറയുമായിട്ടാണെന്നും എന്നാൽ കൊറോണ വൈറസ് മൂലം മത്സരങ്ങൾ നടക്കാതെ പോയത് സാമ്പത്തികമായി തിരിച്ചടിയായെന്നും ടോം ഹാരിസൺ പറഞ്ഞു. നിലവിൽ 18 കൗണ്ടി ക്ലബ്ബുകൾക്ക് 61 മില്യൺ പൗണ്ടിന്റെ ധനസഹായം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയെ തുടർന്ന് ഈ വർഷം ഇംഗ്ലണ്ടിൽ നടക്കേണ്ട ദി ഹൺഡ്രഡ് ക്രിക്കറ്റ് അടുത്ത വർഷത്തേക്ക് മാറ്റിവച്ചിരുന്നു.

Advertisement