ഐ എസ് എല്ലിൽ എല്ലാ സീസണിലും ഗോൾ, ഇയാൻ ഹ്യൂമിന് റെക്കോർഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ മഹാ ഡെർബിയിൽ ഗോൾ നേടിയതോടെ പൂനെ സിറ്റിയുടെ താരം ഇയാൻ ഹ്യൂമിന് പുതിയ റെക്കോർഡ്. ഇന്നലത്തെ ഗോളോടെ ഐ എസ് എല്ലിന്റെ എല്ലാ സീസണിലും ഒരു ഗോൾ എങ്കിലും നേടുക എന്ന നോട്ടത്തിൽ ഹ്യൂം എത്തിയിരുന്നു. അഞ്ചു സീസണിലും ഗോൾ നേടിയ ഏക വിദേശ താരം എന്ന റെക്കോർഡാണ് ഇയാൻ ഹ്യൂം ഇന്നലെ തന്റെ പേരിലാക്കി മാറ്റിയത്.

പൂനെ സിറ്റിക്കായുള്ള ഇയാൻ ഹ്യൂമിന്റെ ആദ്യ ഐ എസ് എൽ ഗോളായിരുന്നു ഇത്. ഈ സീസൺ ആരംഭിക്കുന്നത് വരെ ഐ എസ് എല്ലിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആയിരുന്നു ഇയാൻ ഹ്യൂം. പരിക്ക് കാരണം അവസാന രണ്ടു സീസണിൽ നിരവധി മത്സരങ്ങൾ പുറത്തിരിക്കേണ്ടി വന്നിരുന്ന താരമാണ് ഹ്യൂം. രണ്ട് സീസണുകളിലായി കേരളത്തിനായി 10 ഗോളുകൾ ഐ എസ് എല്ലിക് ഇയാൻ ഹ്യൂം നേടിയിട്ടുണ്ട്.