യൂറോ കപ്പിന്റെ ഭാവി ചൊവ്വാഴ്ച അറിയാം, ഡിസംബറിലേക്ക് മാറ്റാൻ സാധ്യത

- Advertisement -

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഈ സീസൺ അവാസാനം നടക്കേണ്ടിയിരുന്ന യൂറോ കപ്പ് നീട്ടണോ വേണ്ടയോ എന്നുള്ളത് ഈ രണ്ട് ദിവസം കൊണ്ട് തീരുമാനമാകും. യുവേഫ പ്രതിനിധികൾ ചൊവ്വാഴ്ച വീഡിയോ കോൺഫെറെൻസിലൂടെ ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. യൂറോ കപ്പ് അടുത്ത വർഷത്തേക്കോ അതോ ഈ ഡിസംബറിലേക്കോ മാറ്റി വെക്കാൻ ആണ് സാധ്യത.

യൂറോ കപ്പ് ഡിസംബറിൽ നടത്തി ഈ സീസണിലെ യൂറോപ്പിലെ ലീഗുകൾ ഒക്കെ പൂർത്തിയാക്കാൻ കുറച്ചു കൂടെ സമയം നൽകാൻ ആണ് യുവേഫ ശ്രമികുന്നത്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ചാമ്പ്യൻസ് ലീഗും മറ്റു രാജ്യങ്ങളിലെ ലീഗുമൊക്കെ നടത്തി തീർക്കാൻ ആകും എന്ന് യുവേഫ വിശ്വസിക്കുന്നു.

ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ ആകും സാധ്യത കൂടുത. ഇപ്പോൾ യുവേഫയുടെ കീഴിൽ ഉള്ള എഫ് എകളിൽ ഭൂരിഭാഗത്തിലും ലീഗ് മത്സരങ്ങൾ നിർത്തി വെച്ചിരിക്കുകയാണ്.

Advertisement