ISL പ്ലയർ ഓഫ് ദി മന്ത്, നോമിനേഷനിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ദിമിത്രിയോസും

Newsroom

ISL കഴിഞ്ഞ മാസത്തെ മികച്ച താരങ്ങൾക്ക് ആയുള്ള് നോമിനേഷനിൽ കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ദിമിത്രിയോസ് ദിയമന്റകോസും. ദിമി അടക്കം അഞ്ചു താരങ്ങൾ ആണ് നോമിനേഷനിൽ ഉള്ളത്. ഒഡീഷയുടെ റോയ് കൃഷ്ണ, അമ്രീന്ദർ, ഇസാക് എന്നിവരും ഈസ്റ്റ് ബംഗാളിന്റെ ഹിജാസി മഹറും ദിമിയുടെ ഒപ്പം നോമിനേഷനിൽ ഉണ്ട്.

ദിമി 23 12 27 00 20 22 746

നേരത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിസംബറിലെ മികച്ച താരത്തിനുള്ള പുരസ്കാരം ദിമി സ്വന്തമാക്കിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനമാണ് ദിമിത്രസ് ദയമന്റകോസ് ഈ സീസണിൽ നടത്തി കൊണ്ടിരിക്കുന്നത്. ഡിസംബറിൽ നാലു മത്സരങ്ങൾ ആണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. ദിമി മൂന്ന് ഗോളുകളും ഒരു അസിസ്റ്റും ഈ നാലു മത്സരങ്ങളിൽ നിന്ന് നേടി. ലൂണയുടെ അഭാവത്തിൽ ടീമിന്റെ അറ്റാക്കിനെ മുന്നിൽ നിന്ന് നയിക്കുന്നത് ദിമി തന്നെയാണ്.

മുംബൈ സിറ്റിക്ക് എതിരെയും മോഹൻ ബഗാനെതിരെയും ദിമി ഈ മാസം നിർണായക ഗോളുകൾ നേടി. ഈ സീസണിൽ ഇതുവരെ ഏഴ് ഗോളുകൾ ദിമി നേടിയിട്ടുണ്ട്.ടോപ് സ്കോർ ചാർട്ടിലും ദിമി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. ഇത് കൂടാതെ ആകെ രണ്ട് അസിസ്റ്റും ദിമി ഈ സീസണിൽ സംഭാവന ചെയ്തിട്ടുണ്ട്.