സന്നാഹ മത്സരം കളിക്കാത്തതിന് കൃത്യമായ കാരണം ഉണ്ടെന്ന് മോഹൻ ബഗാൻ പരിശീലകൻ

20201119 184854
- Advertisement -

ഈ സീസൺ എല്ലാ ക്ലബുകളും ശരിക്കൊരു പ്രീസീസൾ ലഭിക്കാതെ കഷ്ടപ്പെടുന്നതാണ് ഇതുവരെ കണ്ടത്. ബയോബബിളിൽ നിന്ന് കൊണ്ട് തന്നെ മറ്റു ഐ എസ് എൽ ക്ലബുകൾ മൂന്നോ നാലോ സന്നാഹ മത്സരങ്ങൾ കളിച്ചപ്പോൾ എ ടി കെ മോഹൻ ബഗാൻ അങ്ങനെ സന്നാഹ മത്സരമേ കളിച്ചില്ല. ഇതിന് വ്യക്തമായ കാരണം ഉണ്ട് എന്ന് മോഹൻ ബഗാൻ പരിശീലകൻ ഹബാസ് പറയുന്നു.

ഒരു സന്നാഹ മത്സരം കളിക്കാൻ മാത്രമുള്ള സജ്ജീകരണങ്ങൾ ബയോ ബബിളിന് അകത്തില്ല എന്നാണ് ഹബാസ് പറയുന്നത്. മത്സരം നിയന്ത്രിക്കാൻ റഫറിയില്ല, മത്സരം കളിക്കേണ്ട ട്രെയിനിങ് ഗ്രൗണ്ടിൽ അത്ര നല്ല നിലവാരം ഉള്ളതുമല്ല. ഇത് താരങ്ങളെ മോശമായി ബാധിക്കാൻ ആണ് സാധ്യത എന്നതാണ് സന്നാഹ മത്സരങ്ങൾ കളിക്കാതിരിക്കാൻ കാരണം. ഹബാസ് പറഞ്ഞു. സന്നാഹ മത്സരങ്ങൾ കളിച്ചില്ല എങ്കിലും നാളെ കേരള ബ്ലാസ്റ്റേഴ്സിന് എതിരായ മത്സരത്തിന് ടീം തയ്യാറാണെന്ന് പരിശീലകൻ പറഞ്ഞു.

Advertisement