ഐ എസ് എൽ ഫിക്സ്ചർ എത്തി, ഉദ്ഘാടനത്തിന് കൊച്ചിയിൽ തീപാറും പോരാട്ടം

Newsroom

Picsart 23 03 03 22 30 07 793
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ അടുത്ത സീസൺ സെപ്റ്റംബർ 21ന് തന്നെ ആരംഭിക്കും. പുതിയ സീസൺ ഫിക്സ്ചർ ഇന്ന് പുറത്ത് വന്നു. ഈ സീസണിലെ ഉദ്ഘാടന മത്സരവും കൊച്ചിയിൽ തന്നെ നടക്കും. ഇത്തവണ ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാകും ആദ്യ മത്സരം. ഐ എസ് എല്ലിൽ ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും അവസാനം ഏറ്റുമുട്ടിയത് കഴിഞ്ഞ സീസണിലെ വിവാദ പ്ലേ ഓഫിൽ ആയിരുന്നു. ഈ മത്സരത്തോടെ കളി ആരംഭിക്കുന്നത് ആരാധകർക്ക് ആവേശം നൽകും.
Picsart 23 03 05 01 45 48 376

കഴിഞ്ഞ ഐ എസ് എൽ ഉദ്ഘാടന മത്സരത്തിനും കൊച്ചി ആയിരുന്നു വേദിയായത്‌. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാൾ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിലെ എതിരാളികൾ‌‌. അവസാന നാലു സീസണിലും കേരള ബ്ലാസ്റ്റേഴ്സും കൊൽക്കത്ത ക്ലബും തമ്മിൽ കളിച്ചായിരുന്നു സീസൺ ആരംഭിച്ചത്. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാൾ ആയിരുന്നു എങ്കിൽ, അതിനു മുമ്പ് മൂന്ന് സീസണിൽ എ ടി കെ മോഹൻ ബഗാൻ ആയിരുന്നു ആദ്യ ദിവസത്തെ എതിരാളികൾ.

ഒക്ടോബർ 1ആം തീയതിയാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഹോം മത്സരം അന്ന് കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂർ എഫ് സിയെ നേരിടും. ഒക്ടോബർ 28നാണ് സീസണിലെ ആദ്യ കൊൽക്കത്ത ഡർബി നടക്കുക.

Screenshot 20230907 143146 Adobe Acrobat

Screenshot 20230907 143157 Adobe Acrobat

Screenshot 20230907 143205 Adobe Acrobat