ഡേവിഡ് ജെയിംസ് രക്ഷകനാകുമോ?

newsdesk

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഡേവിഡ് ജെയിംസ് എന്ന തങ്ങളുടെ ആദ്യ കോച്ചിന്റെ തിരിച്ചുവരവിന്റെ സന്തോഷത്തിലാണ്. പക്ഷെ ഡേവിഡ് ജെയിംസിന് കേരള ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനാകാൻ കഴിയുമോ എന്ന ചോദ്യത്തിന് ഫുട്ബോൾ നിരീക്ഷകർക്ക് ഇടയിൽ രണ്ട് പക്ഷം വന്നിരിക്കുകയാണ്. ജെയിംസ് ആരാധകരെ‌ തൃപ്തിപ്പെടുത്താനുള്ള ഒരു തീരുമാനം മാത്രമാണ് എന്നാണ് ഒരുപറ്റം ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്.

ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിച്ചു എങ്കിലും സീസണിൽ മിക്ക മത്സരങ്ങളിലും ടീമിന്റെ പ്രകടനം വിരസമായിരുന്നു. 14 ലീഗ് മത്സരങ്ങളിൽ നിന്നായി വെറും 9 ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് ആ‌ സീസണിൽ നേടിയത്. 7 ഹോം മത്സരങ്ങളിൽ നിന്ന് കേരളം നേടിയത് വെറും 4 ഗോളുകളും. ഡിഫൻസിന്റെ മികവ് കൊണ്ടായിരുന്നു പ്ലേ ഓഫിൽ കേരളം എത്തിയത്. സീസണിൽ 17 മത്സരത്തിൽ വെറും 7 എണ്ണം മാത്രമെ കേരളത്തിന് ജയിക്കാനുമായിരുന്നുള്ളൂ.

ഈ സ്റ്റാറ്റ്സുകൾ ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ജെയിംസിന്റെ വരവ് ഒരു മാറ്റവും ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ കൊണ്ടുവരില്ല എന്ന് വാദിക്കുന്നത്. എന്നാൽ അന്ന് ചോപ്രയെന്ന ഒരൊറ്റ സ്ട്രൈക്കറെ ആശ്രയിച്ചായിരുന്നു ബ്ലാസ്റ്റേഴ്സും ജെയിംസും നിലനിന്നത് എന്നത് ഈ വാദങ്ങളെ എതിർക്കുന്നവർ ഓർമ്മിപ്പിക്കുന്നു.

ചോപ്രയെ പോലൊരു സ്ട്രൈക്കറെ വെച്ചും ഫൈനലിൽ എത്തിയിട്ടുണ്ട് എങ്കിൽ അത് വലിയ കാര്യമായാണ് ജെയിംസിനെ അനുകൂലിക്കുന്ന വർ വിലയിരുത്തുന്നത്. ഐ എസ് എല്ലിൽ പരിചയമുള്ളതു കൊണ്ട് തന്നെ മറ്റൊരു പുതിയ കോച്ച് വരുന്നതിനേക്കാൾ ഈ അവസ്ഥയിൽ ജെയിംസിനെ വിശ്വസിക്കൽ തന്നെയാണ് മികച്ച തീരുമാനം എന്നാണ് അവർ പറയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial