വീണ്ടുമൊരു ഇഞ്ചുറി ടൈം ത്രില്ലർ,എടികെക്ക് മുംബൈയുടെ സമനില കുരുക്ക്

ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടുമൊരു സമനില. ആവേശോജ്വലമായ മത്സരത്തിൽ എടികെ കൊൽക്കത്തയെ സമനിലയിൽ കുരുക്കി മുംബൈ സിറ്റി എഫ്സി. ഇരു ഗോളുകളും രണ്ട് ഗോളുകൾ വീതമടിച്ച് പോയന്റ് പങ്കിട്ട് പിരിഞ്ഞു. ഇഞ്ചുറി ടൈമിൽ മൂന്ന് മിനുട്ടിനിടയിൽ പിറന്ന രണ്ട് ഗോളുകളാണ് കളിയുടെ ഗതി മാറ്റിയത്.

സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സൂസൈരാജിലൂടെ ആദ്യം ഗോളടി ആരംഭിച്ചത് എടികെയാണ്. എഡു ഗാർസിയയാണ് ഗോളിന് വഴിയൊരുക്കിയത്. പിന്നീട് 62ആം മിനുട്ടിൽ പാട്രിക് ചൗദരിയിലൂടെ മുംബൈ സമനില നേടി. ഇഞ്ചുറി ടൈമിൽ ബിപിൻ സിംഗിന്റെ ക്രോസ് ടാപ്പ് ഇൻ ചെയ്ത് അബോ മുംബൈക്ക് ലീഡ് നൽകി. എന്നാൽ കൊൽക്കത്തൻ ആരാധകരെ ആവേശക്കടലിലാഴ്ത്തി റോയ് കൃഷ്ണ ഇഞ്ചുറി ടൈമിൽ സമനില നേടി. ഐഎസ്എല്ലിൽ 11 പോയന്റുമായി എടികെ തന്നെയാണിപ്പോൾ തലപ്പത്ത്.

Previous articleസാഞ്ചോയും ഹസാർഡും അടിച്ചു, ക്ലിൻസ്മാന്റെ ഹെർത്തയെ വീഴ്ത്തി ഡോർട്ട്മുണ്ട്
Next articleബീച്ച് സോക്കർ ലോകകപ്പ്, പോർച്ചുഗൽ vs ഇറ്റലി ഫൈനൽ