സാഞ്ചോയും ഹസാർഡും അടിച്ചു, ക്ലിൻസ്മാന്റെ ഹെർത്തയെ വീഴ്ത്തി ഡോർട്ട്മുണ്ട്

- Advertisement -

ബുണ്ടസ് ലീഗയിൽ ബൊറുസിയ ഡോർട്ട്മുണ്ടിന് ജയം. ഹെർത്ത ബെർലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബൊറുസിയ ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത്. ജർമ്മൻ ഇതിഹാസം ജർഗൻ ക്ലിൻസ്മാന്റെ ഹെർത്ത ബെർലിൻ ഡെബ്യൂട്ട് പരാജയത്തിൽ അവസാനിച്ചു. ആദ്യ പകുതിയുടെ അവസാനം മുതൽ പത്ത് പേരുമായി പൊരുതിക്കളിച്ചാണ് ഡോർട്ട്മുണ്ട് ജയം നേടിയത്.

ബൊറുസിയ ഡോർട്ട്മുണ്ടിന് വേണ്ടി ജേഡൻ സാഞ്ചോയും തോർഗൻ ഹസാർഡും ഗോളടിച്ചു. ഹെർത്ത ബെർലിന്റെ ആശ്വാസ ഗോൾ നേടിയത്. ദരിദയാണ്. ആദ്യ 17‌മിനുട്ടിൽ തന്നെ രണ്ട് ഗോളുകൾ അടിക്കാൻ ലൂസിയൻ ഫാവ്രെയുടെ ബൊറുസിയ ഡോർട്ട്മുണ്ടിനാായിരുന്നു. ഡേവി സെൽകെയെ വീഴ്ത്തി 45ആം മിനുട്ടിൽ രണ്ടാം മഞ്ഞക്കാർഡ് വാങ്ങിയാണ് മാറ്റ്സ് ഹമ്മെൽസ് കളത്തിന് പുറത്ത് പോയത്. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ബൊറുസിയ ഡോർട്ട്മുണ്ടിന് വേണ്ടി ജേഡൻ സാഞ്ചോ ഗോളടിക്കുന്നത്.

Advertisement