വിജയം തുടരാൻ ഹൈദരബാദ് ഇന്ന് നോർത്ത് ഈസ്റ്റിന് എതിരെ

Img 20211213 005731

ഗോവയിലെ ബാംബോലിമിലെ അത്ലറ്റിക് സ്റ്റേഡിയത്തിൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 സീസണിലെ 28-ാം മത്സരത്തിൽ ഇന്ന് ഹൈദരാബാദ് എഫ്സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ നേരിടും. ഹൈദരാബാദ് എഫ്സി കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ്സിക്കെതിരായി നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് വരുന്നത്. സീസണിൽ ഇതുവരെ
രണ്ട് കളികൾ ജയിക്കുകയും ഒരു സമനിലയും ഒരു തോൽവിയുമായി ഹൈദരാബാദ് ഈ സീസണിൽ ലീഗിൽ മികച്ച തുടക്കമാണ് നേടിയത്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി ആകട്ടെ ഈ സീസണിൽ ഇതുവരെ അവരുടെ ഫോം കണ്ടെത്തിയിട്ടില്ല. അവസാന മത്സരത്തിൽ ഒഡീഷ എഫ്സിയോട് പരാജയപ്പെട്ടാണ് നോർത്ത് ഈസ്റ്റ് വരുന്നത്. ഖാലിദ് ജാമിലിന്റെ ടീം അഞ്ചിൽ ഒരു കളി മാത്രമേ ജയിച്ചിട്ടുള്ളൂ. ഒരെണ്ണം സമനിലയും ശേഷിക്കുന്ന മൂന്നെണ്ണം തോൽക്കുകയും. ഗുവാഹത്തി ആസ്ഥാനമായുള്ള ടീമിന് പെട്ടെന്ന് തന്നെ വിജയവഴിയിൽ എത്തേണ്ടതുണ്ട്. ഇന്ന് രാത്രി 7.30നാണ് മത്സരം.

Previous articleരണ്ടാം ടെസ്റ്റിൽ ആന്‍ഡേഴ്സണും ബ്രോഡും കളിക്കുവാന്‍ സാധ്യത ഏറെ – ക്രിസ് സില്‍വര്‍വുഡ്
Next articleവിരാട് കോഹ്‍ലിയുമായുള്ള ചര്‍ച്ച എന്തായിരുന്നുവെന്ന് വെളിപ്പെടുത്തുകയില്ല – ബാബര്‍ അസം