രണ്ടാം ടെസ്റ്റിൽ ആന്‍ഡേഴ്സണും ബ്രോഡും കളിക്കുവാന്‍ സാധ്യത ഏറെ – ക്രിസ് സില്‍വര്‍വുഡ്

Broadanderson

ആഷസിലെ രണ്ടാം ടെസ്റ്റിൽ ജെയിംസ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട് ബ്രോഡും കളിക്കുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് മുഖ്യ കോച്ച് ക്രിസ് സിൽവര്‍വുഡ്. അഡിലെയ്ഡിൽ ഡിസംബര്‍ 16ന് ആരംഭിയ്ക്കുന്ന രണ്ടാം ടെസ്റ്റ് പിങ്ക് ബോള്‍ ടെസ്റ്റായിരിക്കും. ഇംഗ്ലണ്ട് മുന്‍ നിര പേസര്‍മാര്‍ പിങ്ക് ബോള്‍ ടെസ്റ്റിനായി പരിശീലനം ആരംഭിച്ച് കഴിഞ്ഞുവെന്നാണ് ക്രിസ് വ്യക്തമാക്കിയത്.

ഇംഗ്ലണ്ട് നിരയിൽ മികച്ച ഒരു പറ്റം ബൗളര്‍മാരുണ്ടെങ്കിലും ഈ സീനിയര്‍ താരങ്ങള്‍ മുന്‍ നിരയിൽ തന്നെയുണ്ടെന്നും സിൽവര്‍വുഡ് പറഞ്ഞു. താന്‍ ആരെല്ലാം കളിക്കുമെന്ന് അറിയിച്ചിട്ടില്ലെങ്കിലും ഇവര്‍ പരിശീലനവുമായി തയ്യാറായിട്ടുണ്ടെന്ന് സിൽവര്‍വുഡ് സൂചിപ്പിച്ചു.

Previous article“ബാഴ്സലോണക്ക് ഇനി എല്ലാ മത്സരവും ഫൈനലാണ്” – പികെ
Next articleവിജയം തുടരാൻ ഹൈദരബാദ് ഇന്ന് നോർത്ത് ഈസ്റ്റിന് എതിരെ