ഹൈദരാബാദ് എഫ് സിക്ക് പുതിയ പരിശീലകൻ ബാഴ്സലോണയിൽ നിന്ന്

- Advertisement -

ഐ എസ് എൽ ക്ലബായ ഹൈദരാബാദ് എഫ് സി പുതിയ പരിശീലകനെ നിയമിച്ചു. ആൽബർട്ട് റോക ബാഴ്സലോണയിലേക്ക് പോയതിന് പകരനായി എത്തുന്നത് ബാഴ്സലോണയിൽ നിന്ന് ഒരു പരിശീലകൻ ആണ്. മുമ്പ് ലാലിഗയിൽ ഒക്കെ പരിശീലിപ്പിച്ചിട്ടുള്ള മനോലോ മാർക്കസ് ആണ് ഹൈദരാബാദ് എഫ് സിയുടെ ചുമതലയേത്. 2017ൽ ലാലിഗയിൽ ലാസ് പാൽമ്സിന്റെ പരിശീലകനായിരുന്നു മനോലോസ്.

51കാരനായ മനോലാസ് മുൻ ബാഴ്സലോണ പരിശീലകനായിരുന്നു സെറ്റിയന്റെ അസിസ്റ്റന്റ് ആയി ഏറെ കാലം പ്രവർത്തിച്ചിട്ടുണ്ട്. സ്പാനിഷ് പരിശീലകൻ ഹാവിയർ അഗ്വ്യറിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ഹൈദരാബാദ് എഫ് സിയുടെ ചുമതലയേറ്റതിൽ സന്തോഷം ഉണ്ട് എന്നും തനിക്കും ഹൈദരവാദ് ക്ലബിനും ഒരേ ലക്ഷ്യങ്ങളും ശൈലിയുമാണ് ഉള്ളത് എന്നും മനോലാസ് ചുമതകയേറ്റ ശേഷം പറഞ്ഞു.

സ്പെയിനിൽ കൂടാതെ ക്രൊയേഷ്യൻ ക്ലബായ എൻ കെ ഇസ്റ്റ്രയെയും മനോലാസ് പരിശീലിപ്പിച്ചിട്ടുണ്ട്.

Advertisement