ഐ എസ് എല്ലിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ ഹൈദരബാദ് എഫ് സിയും എഫ് സി ഗോവയും സമനിലയിൽ പിരിഞ്ഞു. 1-1 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്. ഇരു ടീമുകളും ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ന് മത്സരത്തിന്റെ 54ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ ജോൽ ചിയനീസ് ആണ് ഹൈദരബാദിന് ലീഡ് നൽകിയത്. വലതു വിങ്ങിലൂടെ മുന്നേറി കൊണ്ട് നിഖിൽ പൂജാരി നൽകിയ ക്രോസാണ് ഗോളിൽ കലാശിച്ചത്.
62ആം മിനുട്ടിൽ ഐറാമിലൂടെ ഗോവ മറുപടി നൽകി. ദേവേന്ദ്ര ഗോൾ കീപ്പറെ മറികടന്ന തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുമ്പോൾ ഐറാം വലയിലലേക്ക് ഒമൊഅത് തിരിച്ചു വിടുകയായിരുന്നു. ഈ സമനിലയോടെ ഹൈദരാബാദ് 11 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. ഗോവ ഏഴ് പോയിന്റുമായി ഏഴാം സ്ഥാനത്ത് നിൽക്കുന്നു.













