അറ്റലാന്റയെ തകർത്തെറിഞ്ഞ് ജോസെയുടെ റോമ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പതിയെ ഫോമിലേക്ക് തിരികെ വരുന്ന ജോസെ മൗറീനോയുടെ റോമക്ക് വൻ വിജയം. ലീഗിൽ കിരീട പോരാട്ടത്തിൽ ഉള്ള അറ്റലാന്റയെ അവരുടെ ഹോമിൽ ചെന്ന് 4-1 എന്ന വലിയ സ്കോറിനാണ് റോമ ഇന്ന് പരാജയപ്പെടുത്തിയത്. ടാമി അബ്രഹാമിന്റെ ഇരട്ട ഗോളുകളാണ് റോമയ്ക്ക് ഇന്ന് കരുത്തായത്. മത്സരത്തിന്റെ ഒന്നാം മിനുട്ടിൽ തന്നെ ഇന്ന് ടാമി അബ്രഹാം റോമയ്ക്ക് ലീഡ് നൽകി. ആ ഞെട്ടലിൽ നിന്ന് കരകയറാൻ അറ്റലാന്റയ്ക്ക് ആയില്ല. മത്സരത്തിന്റെ 27ആം മിനുട്ടിൽ സനിയോളോയിലൂടെ റോമ തങ്ങളുടെ രണ്ടാം ഗോൾ നേടി. സനിയോളോയുടെ ഈ സീസണിലെ ആദ്യ ലീഗ് ഗോളായിരുന്നു ഇത്‌.

ആദ്യ പകുതിയുടെ അവസാനം ഒരു സെൽഫ് ഗോളിലൂടെ ഒരു ഗോൾ മടക്കാൻ അറ്റലാന്റയ്ക്ക് ആയി. എന്നാൽ രണ്ടാം പകുതിയിലും ജോസെയുടെ ടാക്ടിക്സ് തന്നെയാണ് വിജയിച്ചത്. 72ആം മിനുട്ടിൽ സെന്റർ ബാക്ക് ക്രിസ് സ്മാളിംഗ് റോമയുടെ മൂന്നാം ഗോൾ നേടി. 82ആം മിനുട്ടിലെ ടാമി അബ്രഹാമിന്റെ ഗോൾ കൂടെ വന്നതോടെ കളി റോമ സ്വന്തമാക്കി. ഈ വിജയത്തോടെ റോമ 31 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്തി. 37 പോയിന്റുള്ള അറ്റലാന്റ മൂന്നാം സ്ഥാനത്താണ്.