ഹൈദരബാദ് ഇന്ന് ഈസ്റ്റ് ബംഗാളിന് എതിരെ, ജയിച്ചാൽ ഒന്നാമത്

Img 20220124 103931

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന ഈസ്റ്റ് ബംഗാൾ ഹൈദരാബാദ് എഫ്‌സിയെ നേരിടും. അവസാന മൂന്ന് മത്സരങ്ങളിൽ വിജയിക്കാത്ത ഹൈദരാബാദ് ഇന്ന് വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ലീഗിൽ ഒന്നാമത് എത്താം. എന്നാൽ സീസണിലെ ആദ്യ വിജയം കണ്ടെത്തിയ ഈസ്റ്റ് ബംഗാളിനെ മറികടക്കുക്ക അത്ര എളുപ്പമാകില്ല. ഒരു ജയവും മൂന്ന് സമനിലയും ഉൾപ്പെടെ ഈസ്റ്റ് ബംഹാൾ അവസാന അഞ്ച് മത്സരങ്ങളിൽ ഒരു തവണ മാത്രമാണ് തോറ്റത്.

കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒരു തവണ ജയിക്കുകയും ഒരു തവണ തോൽക്കുകയും മൂന്ന് മത്സരങ്ങൾ സമനില വഴങ്ങുകയും ചെയ്ത ഹൈദരാബാദ് എഫ്‌സിക്കും സമാനമായ റെക്കോർഡാണുള്ളത്. ഐഎസ്എല്ലിൽ ഇതുവരെ ഈസ്റ്റ് ബംഗാളിനെതിരേ ഹൈദരാബാദ് എഫ്‌സി പരാജയപ്പെട്ടിട്ടില്ല.

Previous articleഅവസാന ഓവറിൽ എറിഞ്ഞ് പിടിക്കേണ്ടത് 30 റൺസ്, കരീബിയന്‍ വെല്ലുവിളി അതിജീവിച്ച് ഒരു റൺസ് വിജയവുമായി ഇംഗ്ലണ്ട്
Next articleകെ എൽ രാഹുൽ ക്യാപ്റ്റൻ എന്ന നിലയിൽ മെച്ചപ്പെടും എന്ന് ദ്രാവിഡ്