വിജയത്തോടെ ഹൈദരബാദിന്റെ മഞ്ഞപ്പട തുടങ്ങി

Img 20201123 211729
- Advertisement -

ഐ എസ് എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ് സിക്ക് വിജയം. ഒഡീഷയെ നേരിട്ട ഹൈദരാബാദ് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ഗംഭീരമായ പ്രകടനം കാഴ്ചവെച്ചാണ് ഹൈദരാബാദ് എഫ് സി ഇന്ന് വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ കിട്ടിയ ഒരു പെനാൾട്ടി ആയിരുന്നു ഹൈദരബാദിന് വിജയം നേടിക്കൊടുത്ത ഗോളിലേക്ക് വഴി തെളിച്ചത്. ഒഡീഷ ക്യാപ്റ്റൻ സ്റ്റീവൻ ടെയ്ലറിന്റെ ഒരു ഹാൻഡ് ബോൾ ആണ് പെനാൾട്ടി ആയത്.

പെനാൾട്ടി എടുത്ത സാന്റാന സുഖമായി പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. ഡയറക്ട് ഫുട്ബോൾ എന്ന ടാക്ടിക്സിലൂടെ നിരന്തരമായി ആക്രമണം അഴിച്ചു വിട്ട ഹൈദരാബാദ് മത്സരത്തിൽ നിരവധി അവസരങ്ങൾ തന്നെ സൃഷ്ടിച്ചിരുന്നു. എന്നാൽ ആ അവസരങ്ങൾ ഗോളാക്കി മാറ്റാൻ അവർക്കായില്ല. മറുവശത്ത് ഒഡീഷയ്ക്ക് അധികം അവസരങ്ങൾ ഒന്നും സൃഷ്ടിക്കാൻ ആയിരുന്നില്ല. മത്സരത്തിൽ രണ്ടാം പകുതിയിൽ സബ്ബായി എത്തിയ യുവതാരം ലിസ്റ്റൺ ഗംഭീര പ്രകടനം ഹൈദരബാദിനായി കാഴ്ചവെച്ചു.

Advertisement