പോൾ പോഗ്ബ പരിക്ക് മാറി എത്തി

Img 20201123 213133
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബ നാളെ കളത്തിൽ ഇറങ്ങും. പരിക്ക് കാരണം വെസ്റ്റ് ബ്രോമിന് എതിരായ മത്സരത്തിൽ പരിക്ക് കാരണം പോൾ പോഗ്ബ കളിച്ചിരുന്നില്ല. എന്നാൽ പോൾ പോഗ്ബയുടെ പരിക്ക് മാറി എന്നും നാളെ ഇസ്താംബുളിന് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പോഗ്ബ കളിക്കും എന്നും ഒലെ പറഞ്ഞു. പോഗ്ബ കളിക്കും എങ്കിലും ലൂക് ഷോ, ലിംഗാർഡ് എന്നിവർ ടീമിന് പുറത്തായിരിക്കും.

ലിംഗാർഡ് ഒരു കൊറോണ പോസിറ്റീവുകാരനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതിനാൽ ക്വാരന്റൈനിൽ ആണ്. ലൂക് ഷോ പരിക്ക് മാറി എത്താൻ ഇനിയും ആറ് ആഴ്ചകൾ എങ്കിലും എടുക്കും എന്ന് ഒലെ പറഞ്ഞു.

Advertisement