ബയോ ബബിൾ ആഢംബര ജയിലു പോലെ”

20201123 202136
- Advertisement -

ബയോ ബബിളിലെ ജീവിതം ഒട്ടും സുഖകരമല്ല എന്ന് ദക്ഷിണാഫ്രിക്കൻ ബൗളർ റബാഡ. ഇപ്പോൾ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് വേണ്ടി ദക്ഷിണാഫ്രിക്കൻ ടീമിനൊപ്പം ബയോ ബബിളിൽ കഴിയുകയാണ് റബാഡ. താരത്തിന്റെ രണ്ടാം ബയോ ബബിൾ ആണിത്. നേരത്തെ ഐ പി എല്ലിൽ ഡെൽഹിക്ക് വേണ്ടി കളിക്കുമ്പോഴും താരം ബയോ ബബിളിൽ ആയിരുന്നു.

ബയോ ബബിൾ ലക്ഷ്വറി ജയിൽ പോലെയാണ് എന്ന് റബാഡ പറഞ്ഞു. എങ്കിലും താൻ പരാതി പറയുന്നില്ല. കാരണം കൊറോണ കാരണം ജീവിതം വഴിമുട്ടിയ നിരവധി ആൾക്കാരുണ്ട്. ബയോ ബബിളിൽ ആയാലും ജീവിക്കാനും സമ്പാദിക്കാനും കഴിയുന്നു എന്നത് ആശ്വാസകരമാണെന്നും റബാഡ പറഞ്ഞു. ദക്ഷിണാഫ്രിക്കൻ ടീമിൽ ഇതിനകം രണ്ട് കൊറോണ പോസിറ്റീവ് കേസുകൾ വന്നതിനാൽ കരുതലോടെയാണ് ടീം ഇപ്പോൾ പരിശീലനം നടത്തുന്നത്.

Advertisement