ഹൈദരാബാദ് എഫ് സിക്ക് എതിരെ നോർത്ത് ഈസ്റ്റിന് വിജയം

20201114 234852
- Advertisement -

ഐ എസ് എൽ പ്രീസീസണിൽ ഇന്ന് നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വിജയം. ഇന്ന് ഹൈദരാബാദ് എഫ് സിയെ ആണ് ഗോവയിൽ വെച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു നോർത്ത് ഈസ്റ്റിന്റെ വിജയം. നോർത്ത് ഈസ്റ്റിന് വേണ്ടി വിദേശ താരങ്ങളായ ക്വെസി അപ്പിയയും ലൂയിസ് മക്കാഡോയുമാണ് ഗോളുകൾ നേടിയത്. ഹൈദരാബാദ് എഫ് സിക്ക് വേണ്ടി ഒരിക്കൽ കൂടെ സാന്റാണ ആണ് വല കുലുക്കിയത്. പ്രീസീസണിൽ ഗംഭീര ഫോമിലാണ് സാന്റാന കളിക്കുന്നത്.

Advertisement