“ഗോൾഡൻ ബൂട്ട് അല്ല കിരീടമാണ് ലക്ഷ്യം” – വാൽസ്കിസ്

Img 20201114 180454
- Advertisement -

കഴിഞ്ഞ സീസൺ ഐ എസ് എല്ലിൽ ഗോൾഡൻ ബൂട്ട് ജേതാവായിരുന്നു വാൽസ്കിസ്. ഇത്തവണ ചെന്നൈയിൻ വിട്ട് ജംഷദ്പൂരിനു വേണ്ടിയാണ് വാൽസ്കിസ് കളിക്കുന്നത്. താൻ ഇത്തവണ ഗോൾഡൻ ബൂട്ട് അല്ല ലക്ഷ്യമിടുന്നത് എന്നും കിരീടമാണ് തന്റെ ലക്ഷ്യം എന്നും വാൽസ്കിസ് പറയുന്നു. പ്ലേ ഓഫിൽ എത്തുക ആണ് ആദ്യ കടമ്പ. അതിനു ജംഷദ്പൂരിന് കഴിയും എന്നാണ് താൻ വിശ്വസിക്കുന്നത്. വാൽസ്കി പറഞ്ഞു.

കഴിഞ്ഞ സീസണിലും നല്ല സീസണായിരുന്നു താൻ ലക്ഷ്യം വെച്ചത്. ഗോൾഡൻ ബൂട്ട് ജേതാവാകും എന്ന് പ്രതീക്ഷിച്ചില്ല. വാൽസ്കിസ് പറഞ്ഞു. കഴിഞ്ഞ സീസണിൽ 15 ഗോളുകളും 6 അസിസ്റ്റുമായി ചെന്നൈയിന്റെ ഫൈനൽ യാത്രക്ക് പ്രധാന പങ്കുവഹിച്ച താരമാണ് വാൽസ്കിസ്. ഐ എസ് എൽ കിരീടം നേടുക എന്നതാണ് ഗോൾഡൻ ബൂട്ടിനേക്കാൾ തനിക്ക് പ്രചോദനം നൽകുന്ന കാര്യം എന്നും വാൽസ്കിസ് പറഞ്ഞു. ഐ എസ് എല്ലിൽ ഇതുവരെ പ്ലേ ഓഫിൽ എത്താൻ കഴിയാത്ത ടീമാണ് ജംഷദ്പൂർ എഫ് സി.

Advertisement