ആഗോള സ്‌പോർട്‌സ് ബ്രാൻഡായ ഹമ്മൽ ഹൈദരാബാദ് എഫ്‌ സിക്ക് ജേഴ്സി ഒരുക്കും

Announcement Hfcxhummel

ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ ഹൈദരാബാദ് എഫ്‌സിക്ക് ഡാനിഷ് സ്‌പോർട്‌സ് വെയർ ബ്രാൻഡ് ആയ ഹമ്മൽ ജേഴ്സി ഒരുക്കും. ഹൈദരബാദും ഹമ്മലും ആയി 2021-22 സീസണിലേക്കാണ് ഐ എസ് എൽ ക്ലബ് കരാർ ഒപ്പുവെച്ചിരിക്കുന്നത്. ഒരു നൂറ്റാണ്ടിനു മേലെയായി കായിക മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഹമ്മൽ.

ഐതിഹാസിക ഡാനിഷ് ബ്രാൻഡിന് അഭിമാനകരമായ കായിക ചരിത്രം തന്നെയുണ്ട്. ഫുട്ബോളിലും ഹാൻഡ്‌ബോളിലും ലോകത്തിലെ ഏറ്റവും വലിയ ക്ലബുകൾക്ക് ഒപ്പമൊക്കെ ഹമ്മൽ പ്രവർത്തിച്ചിട്ടുണ്ട്. മുമ്പ് റയൽ മാഡ്രിഡ്, ടോട്ടൻഹാം ഹോട്‌സ്പർ, ആസ്റ്റൺ വില്ല, ബെൻഫിക്ക ഡെൻമാർക്ക് ദേശീയ ടീം എന്നിവർക്ക് ഒക്കെ ഹമ്മൽ ജേഴ്സി ഒരുക്കിയിട്ടുമ്മ്ട്.  ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമുകളായ എവർട്ടൺ, സതാംപ്ടൺ എന്നിവയ്‌ക്കൊപ്പം ഇപ്പോൾ അവർ പ്രവർത്തിക്കുന്നുമുണ്ട്.