ഹ്യൂഗോ ബൗമസ് ഗോവൻ അറ്റാക്കിൽ തുടരും

- Advertisement -

ഐ എസ് എൽ ക്ലബായ എഫ് സി ഗോവയിൽ അടുത്ത സീസണിലും ഹ്യൂഗോ ബൗമസ് തുടരും. താരത്തിന് കഴിഞ്ഞ വർഷം തന്നെ രണ്ട് വർഷത്തെ കരാർ എഫ് സി ഗോവ നൽകിയിരുന്നു. എങ്കിലും പല ക്ലബുകളും അടുത്ത സീസണിലേക്ക് ബൗമസിനെ റാഞ്ചാൻ ശ്രമം നടത്തുന്നുണ്ട്. ഈ സമയത്താണ് താരം അടുത്ത സീസണിലും ക്ലബിൽ ഉണ്ടാകും എന്ന് ഉറപ്പാകുന്നത്.

ഈ കഴിഞ്ഞ സീസണിൽ എഫ് സി ഗോവയുടെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു ബൗമസ്. ഐ എസ് എല്ലിലെ ഈ സീസണിലെ ഏറ്റവും മികച്ച താരമായും ബൗമസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗോവയ്ക്ക് വേണ്ടി ഈ സീസണിൽ പതിനൊന്ന് ഗോളുകളും 10 അസിസ്റ്റുമാണ് ഹ്യൂഗോ സംഭാവന ചെയ്തത്. ഗോവയെ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തിക്കാനും അതിലൂടെ എ എഫ് സി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുക്കാനും ബൗമസിനായിരുന്നു.

അവസാന മൂന്ന് സീസണായി ഗോവയ്ക്ക് ഒപ്പമുള്ള താരം 42 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചു. ലീഗിൽ 16 ഗോളുകൾ നേടാനും 17 ഗോളുകൾ ഒരുക്കാനും ബൗമസിനായിട്ടുണ്ട്.

Advertisement