മുംബൈ സിറ്റി താരം ഹ്യൂഗോ ബൗമസിനെതിരെ കൂടുതൽ നടപടികൾ. രണ്ട് മത്സരങ്ങളിൽ കൂടി അധികം താരത്തെ വിലക്കാനാണ് ഇപ്പോൾ എ ഐ എഫ് എഫ് അച്ചടക്ക കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. താരം എഫ് സി ഗോവയ്ക്ക് എതിരായ മത്സരത്തിൽ രണ്ട് മഞ്ഞ കാർഡുകൾ വാങ്ങി പുറത്തു പോകേണ്ടി വന്നിരുന്നു. കൂടുതൽ മഞ്ഞ കാർഡുകൾ വാങ്ങിയതിന് രണ്ടു മത്സരങ്ങളിലെ വിലക്ക് നേരിട്ട ബൗമസ് അതിനിപ്പം രണ്ട് അധിക മത്സരങ്ങളിൽ കൂടെ ഇപ്പോൾ വിലക്ക് നേരിടേണ്ടതുണ്ട്. അതുകൊണ്ട് തന്നെ മുംബൈ സിറ്റിയുടെ പ്ലേ ഓഫ് മത്സരങ്ങളിൽ മാത്രമേ ഇനി ബൗമസ് കളിക്കുകയുള്ളൂ.
എഫ് സി ഗോവയ്ക്ക് എതിരായ മത്സരത്തിൽ കാർഡ് ലഭിച്ച ശേഷം ബൗമസ് റഫറിയെ അസഭ്യം പറഞ്ഞിരുന്നു. ഇതാണ് കൂടുതൽ മത്സരങ്ങളിൽ താരത്തെ വിലക്കാനുള്ള കാരണം. മുംബൈ സിറ്റിയുടെ ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ നിർണായകമാകും ഈ നടപടി. ഒപ്പോൾ ലീഗിൽ രണ്ടാമതാണ് മുംബൈ ഉള്ളത്.