ഹിജാസി മെഹർ ഈസ്റ്റ് ബംഗാളിൽ രണ്ട് വർഷം കൂടെ

Newsroom

ഈസ്റ്റ് ബംഗാളിൻ്റെ സ്റ്റാർ സെൻ്റർ ബാക്ക് ഹിജാസി മഹെർ ക്ലബിൽ തുടരും. അടുത്ത രണ്ട് സീസണുകളിലേക്ക് ഹിജാസി കരാർ പുതുക്കിയതായി മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. ജോർദാൻ എൽസിക്ക് പരുക്കേറ്റപ്പോൾ പകരക്കാരനായാണ് 26-കാരനായ ജോർദാൻ താരത്തെ ഈസ്റ്റ് ബംഗാൾ സൈൻ ചെയ്തത്. സൂപ്പർ കപ്പിലും ലീഗിലും ഈസ്റ്റ് ബംഗാളിനായി നിർണായക പ്രകടനം താരം കാഴ്ചവെച്ചു.

ഹിജാസി 24 04 15 13 11 50 823

2025-26 സീസണിൻ്റെ അവസാനം വരെ താരം ക്ലബിനൊപ്പം ഉണ്ടാകും. താരത്തിനായി ഐ എസ് എല്ലിൽ നിന്ന് വേറെയും ക്ലബുകൾ രംഗത്ത് ഉണ്ടായിരുന്നു.ഈസ്റ്റ് ബംഗാളിന് വേണ്ടി ഹിജാസി മഹർ 17 മത്സരങ്ങൾ ഐഎസ്എല്ലിൽ കളിച്ചു. അവർക്ക് ഒപ്പം സൂപ്പർ കപ്പും താരം നേടി. ജോർദാൻ ദേശീയ ടീമിനായി കഴിഞ്ഞ വർഷം ഹിജാസി അരങ്ങേറ്റം നടത്തിയിരുന്നു.