രണ്ട് യുവതാരങ്ങളെ സ്വന്തമാക്കി ഹൈദരാബാദ് എഫ് സി

- Advertisement -

പുതിയ സീസണ് മുന്നോടിയായി രണ്ട് യുവതാരങ്ങളെ ഹൈദരബാദ് എഫ് സി സ്വന്തമാക്കി. എഫ് സി ഗോവയുടെ യുവതാരങ്ങളായ സ്വീഡൻ ഫെർണാണ്ടസും ലാല്വമ്പുയിയയുമാണ് ഹൈദരബാദിൽ എത്തിയത്. രണ്ട് താരങ്ങളും ഹൈദരബാദിൽ മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചു. അവസാന മൂന്ന് വർഷങ്ങളിലും ഇരുവരും ഗോവയ്ക്ക് ഒപ്പം ആയിരുന്നു.

20കാരനായ ലാലമ്പുയിയ മുമ്പ് പൂനെ സിറ്റിയുടെ അക്കാദമിയിലും ഡി എസ് കെ ശിവജിയൻസിനൊപ്പവും ഉണ്ടായിരുന്നു. സ്ട്രൈക്കറാണ്. സ്വീഡൻ ഫെർണാണ്ടസ് അറ്റാക്കിംഗ് മിഡ്ഫീൽഡറാണ്. 20കാരനായ താരം മുമ്പ് സ്പോർടിംഗ് ഗോവയുടെ താരമായിരുന്നു. അവിടെ നിന്നാണ് ഗോവ യുവനിരയുടെ ഭാഗമായി മാറിയത്. മുമ്പ് ഡെമ്പോയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഗോവൻ സ്വദേശി തന്നെയാണ്.

Advertisement