യുവ ഫോർവേഡ് ഹർമൻ‌പ്രീത് സിങ്ങിനെ ബെംഗളൂരു എഫ്‌സി സ്വന്തമാക്കി

Harmanpreet Website 2

19 കാരനായ ഹർമൻ‌പ്രീത് സിങ്ങിനെ ബെംഗളൂരു എഫ് സി സ്വന്തമാക്കി. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തി. യുണൈറ്റഡ് പഞ്ചാബ് എഫ്‌സിയിലൂടെ ഉയർന്നു വന്ന താരം ഫ്രീ ഏജന്റായാണ് ക്ലബിലേക്ക് എത്തുന്നത്. മുൻ ഈസ്റ്റ് ബംഗാൾ വിംഗർ എ‌എഫ്‌സി കപ്പ് പ്ലേ ഓഫ് മത്സരത്തിൻ മുന്നോടിയായി ബെംഗളൂരു എഫ് സിയിൽ ചേരുകയും ചെയ്യും.

2018 ൽ ഇന്ത്യൻ ആരോസിൽ ആണ് താരം സീനിയർ കരാർ ആരംഭിച്ചത്. ചേർന്നു. അതിനു ശേഷമാൺ താരം ഈസ്റ്റ് ബംഗാളിൽ എത്തിയത്. കഴിഞ്ഞ സീസണിൽ ഏഴ് തവണ ഈസ്റ്റ് ബംഗാളിനായി താരം കളിച്ചിരുന്നു.

“ബെംഗളൂരു എഫ്‌സിയിൽ ചേരുന്നതിൽ ഞാൻ സന്തുഷ്ടനാണ്.  രാജ്യത്തെ ഏറ്റവും പരിചയസമ്പന്നരായ സുനിൽ ഭായ്, ഗുർ‌പ്രീത് ഭായ് എന്നിവരിൽ നിന്ന് പഠിക്കാനും അതോടൊപ്പം ട്രോഫികൾ നേടാനും ഞാൻ ആഗ്രഹിക്കുന്നു” ഹർമൻ‌പ്രീത് കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.