അന്റോണിയോ ലോപസ് ഹബാസ് മോഹൻ ബഗാൻ പരിശീലക സ്ഥാനം രാജിവെച്ചു

Img 20211218 143629

എ ടി കെ മോഹൻ ബഗാന്റെ പരിശീലകൻ അന്റോണിയോ ലോപസ് ഹബ്ബാസ് പരിശീലക സ്ഥാനം രാജിവെച്ചു. മോഹൻ ബഗാന്റെ ഈ സീസണിലെ മോശം പ്രകടനമാണ് ഹബാസിനെ രാജിയിലേക്ക് നയിച്ചത്. സീസൺ രണ്ടു വിജയവുമായ് തുടങ്ങി എങ്കിലും തുടർച്ചയായ നാലു മത്സരങ്ങളിൽ വിജയമില്ലാതെ ആയതോടെ ഹബാസ് രാജിവെക്കുകയായിരുന്നു. സഹ പരിശീലകൻ മാനുവൽ കസ്കെലനയ്ക്ക് ആകും ഇനി മോഹൻ ബഗാന്റെ ചുമതല.

അവസാന രണ്ടു സീസണുകളിലും ഹബാസ് ആയിരുന്നു എ ടി കെയെ നയിച്ചത്. 2019-20 സീസണിൽ കിരീടം നേടിക്കൊടുത്തു എങ്കിലും കഴിഞ്ഞ സീസൺ ഫൈനലിൽ മോഹൻ ബഗാന് കാലിടറിയിരുന്നു. 2014ൽ എ ടി കെ കൊൽക്കത്തയെ ഐ എസ് എലിലെ ആദ്യ ചാമ്പ്യൻസ് ആക്കിയതു അന്റോണിയോ ലോപസ് ഹബാസ് ആയിരുന്നു. ഐ എസ് എൽ തുടക്കത്തിൽ കൊൽക്കത്തയിൽ രണ്ട് സീസണിൽ ഉണ്ടായിരുന്ന ലോപസ് പിന്നീട് 2016ൽ പൂനെ സിറ്റിക്ക് ഒപ്പവും ഉണ്ടായിരുന്നു. സ്പാനിഷുകാരനായ ലോപസ് അത്ലറ്റിക്കോ മാഡ്രിഡ്, സെവിയ്യ തുടങ്ങിയ ക്ലബുകൾക്കായി മുമ്പ് ഫുട്ബോൾ കളിച്ചിട്ടുണ്ട്.

Previous articleരാഹുൽ കെ പി ടീമിൽ എത്താൻ ജനുവരി പകുതി ആകും
Next articleലക്നൗ ഐ പി എൽ ടീമിന്റെ ഉപദേഷ്ടാവ് ആയി ഗൗതം ഗംഭീർ