ജ്യാൻ അവതരിച്ചു!! നോർത്ത് ഈസ്റ്റിന് ആദ്യ വിജയം

- Advertisement -

ഐ എസ് എൽ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. ഈ സീസണിലെ ഏറ്റവും വലിയ സൈനിംഗ് ആയ അസമാവോ ജ്യാനിന്റെ മികവിലായിരുന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഇന്നത്തെ വിജയം. ഇന്ന് ഒഡീഷ എഫ് സിയെ നേരിട്ട നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 2-1ന്റെ വിജയം ആണ് സ്വന്തമാക്കിയത്.

ഇന്ന് മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഡ് എടുത്തിരുന്നു. വിങ്ങറ്റ് റെഡീം ആയിരുന്നു ഒഡീഷയെ ഞെട്ടിച്ചു കൊണ്ട് ആ ഗോൾ നേടിയത്. ലീഡ് ഇരട്ടിയാക്കാൻ നിരവധി അവസരങ്ങൾ ആദ്യ പകുതിയിൽ തന്നെ നോർത്ത് ഈസ്റ്റിന് ലഭിച്ചു എങ്കിലും ഒന്നും ലക്ഷ്യത്തിൽ എത്തിയില്ല. രണ്ടാം പകുതിയിl 71ആം മിനുറ്റിൽ സിസ്കോ ഹെർണാണ്ടസിലൂടെ ഒഡീഷ സമനില പിടിച്ചു.

പക്ഷെ അതിനു പിന്നാലെ വന്ന ചുവപ്പ് കാർഡ് ഒഡീഷയുടെ താളം തെറ്റിച്ചു. കാർലോസ് ദെൽഗാഡോ ആണ് 72ആം മിനുട്ടിൽ ചുവപ്പ് കണ്ട് പുറത്തു പോയത്. പിന്നീട് 84ആം മിനുട്ടിൽ ആയിരുന്നു വിജയ ഗോൾ എത്തിയത്. ഘാന ഇതിഹാസം ജ്യാൻ ഒരു ഹെഡറിലൂടെയാണ് വിജയ ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരുവിനെ സമനിലയിലും തളച്ച നോർത്ത് ഈസ്റ്റിന് ഇതോടെ നാലു പോന്റായി.

Advertisement