ഇഞ്ചുറി ടൈമിൽ സെൽഫ് ഗോൾ, വീണ്ടും തോൽവി വഴങ്ങി എവർട്ടൻ

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രയ്റ്റൻ ഹോവ് ആൽബിയന് ആവേശ ജയം. സ്വന്തം മൈതാനത്ത് എവർട്ടനെ 3-2 ന് മറികടന്നാണ് അവർ 3 പോയിന്റ് സ്വന്തമാക്കിയത്. ഇഞ്ചുറി ടൈമിൽ ഡിഫൻഡർ ലൂക്കാസ് ദിഗ്‌നെ വഴങ്ങിയ സെൽഫ് ഗോളാണ് മാർക്കോസ് സിൽവയുടെ ടീമിന് തോൽവി സമ്മാനിച്ചത്.

ആദ്യ പകുതിയിൽ ഗ്രോസിന്റെ ഫ്രീകിക്കിലൂടെ ബ്രയ്റ്റൻ ലീഡ് എടുത്തെങ്കിലും ആദം വെബ്സ്റ്ററിന്റെ സെൽഫ് ഗോൾ സ്കോർ 1-1 ആക്കി. രണ്ടാം പകുതിയിൽ 74 ആം മിനുട്ടിൽ കാൽവർട്ട് ലെവിന്റെ ഫിനിഷിൽ എവർട്ടൻ ലീഡ് എടുത്തു. പക്ഷെ 80 ആം മിനുട്ടിൽ മൈക്കൽ കീനിന്റെ ഫൗളിന് VAR അവർക്ക് എതിരെ പെനാൽറ്റി വിധിച്ചു. നീൽ മൗഫെ കിക്ക് ഗോളകിയതോടെ സ്കോർ 2-2 ആയെങ്കിലും 94 ആം മിനുട്ടിൽ നിർഭാഗ്യം എവർട്ടന് തോൽവി സമ്മാനിച്ചു. ദിഗ്‌നെ സെൽഫ് ഗോൾ വഴങ്ങിയതിന് മറുപടി നൽകാൻ അവർക്ക് സമയമുണ്ടായിരുന്നില്ല.

Advertisement