ഗോളടി നിർത്താതെ ലെവൻഡോസ്കി, ഒന്നാം സ്ഥാനത്ത് തിരികെയെത്തി ബയേൺ

- Advertisement -

റോബർട്ട് ലെവൻഡോസ്‌കി ചരിത്രം സൃഷ്ടിച്ച മത്സരത്തിൽ ജർമ്മൻ ചാമ്പ്യന്മാരായ ബയേണിന് നിർണായക ജയം. സ്വന്തം മൈതാനത്ത് 1 ന് എതിരെ 2 ഗോളുകൾക്കാണ് ജർമ്മൻ ചാമ്പ്യന്മാർ യൂണിയൻ ബർലിന് എതിരെ ജയിച്ചു കയറിയത്. ജയത്തോടെ 9 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുള്ള ബയേൺ ഒന്നാം സ്ഥാനത്ത് തത്കാലം തിരിച്ചെത്തി. പക്ഷെ നാളെ നടക്കുന്ന മത്സരത്തിൽ ഗ്ലാഡ്‌ബാക് ജയിച്ചാൽ അവർക്ക് ഒന്നാം സ്ഥാനത്ത് എത്താനാകും.

ആദ്യ പകുതിയിൽ റൈറ്റ് ബാക്ക് ബെഞ്ചമിൻ പവാർഡ് നേടിയ ഗോളിന് മുന്നിട്ട് നിന്ന ബയേണിന്റെ ലീഡ് രണ്ടാം പകുതിയിൽ ലെവൻഡോസ്കി ഉയർത്തി. ഈ ഗോളോടെ ആദ്യത്തെ 9 ബുണ്ടസ് ലീഗാ മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ കളിക്കാരൻ എന്ന റെക്കോർഡും പോളിഷ് സ്‌ട്രൈക്കർ സ്വന്തമാക്കി. പിന്നീട് യൂണിയൻ ബെർലിൻ ടീമിന് പെനാൽറ്റി ലഭിച്ചെങ്കിലും സെബാസ്റ്റ്യൻ ആന്ഡേഴ്സന്റെ കിക്ക് നൂയർ തടുത്തു. പിന്നീട് 86 ആം മിനുട്ടിൽ ലഭിച്ച മറ്റൊരു പെനാൽറ്റി അവർ ഗോളാക്കിയെങ്കിലും സമനില കണ്ടെത്താൻ അവർക്കായില്ല.

Advertisement