മുൻ റയൽ മാഡ്രിഡ് ഡിഫൻഡർ എഫ് സി ഗോവയിലേക്ക്

Newsroom

റയൽ മാഡ്രിഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമായ‌ ഇവാൻ ഗോൺസാലസ് എഫ് സി ഗോവയിലേക്ക്. മൗർട്ടാഡ ഫാൾ ക്ലബ് വിട്ട് ഒഴിവിലേക്കാണ് ഇവാൻ ഗോൺസാലസിനെ എഫ് സൊ ഗോവ കൊണ്ട് വരുന്നത്. ഗോൺസാലസും എഫ്വ്സി ഗോവയും തമ്മിലുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. 30കാരനായ താരം റൈറ്റ് ബാക്കായും സെന്റർ ബാക്കായും കളിക്കാൻ കഴിവുള്ള താരനാണ്. റയൽ മാഡ്രിഡിനൊപ്പം പത്ത് വർഷത്തോളം ഇവാൻ ഗോൺസാലസ് ഉണ്ടായിരുന്നു.

എന്നാൽ റയൽ മാഡ്രിഡിന്റെ ബി ടീനിനു വേണ്ടി മാത്രമേ അദ്ദേഹത്തിന് കളിക്കാൻ ആയിരുന്നുള്ളൂ. സീനിയർ ടീമിൽ അരങ്ങേറ്റം നടത്താൻ ആയില്ല. അവസാന അഞ്ചു വർഷത്തോളമായി കൾചറൽ ലിയോണസയ്ക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. ഇപ്പോൾ സ്പെയിൻ വിട്ട് വരാൻ താരം തയ്യാറാണ്. ഏഷ്യൻ ചാമ്പ്യൻസ് ലീഗിനായി ഒരുങ്ങുന്ന എഫ് സി ഗോവ ടീം ആകെ അഴിച്ചു പണിയുകയാണ്.