ഗോവൻ പ്രൊ ലീഗിൽ ഗോളടിച്ച് കൂട്ടിയ യുവസ്ട്രൈക്കറെ എഫ് സി ഗോവ റാഞ്ചി

Devendra Article Banner 1180x500 767x432
- Advertisement -

ഒരു ഗോവൻ യുവതാരം കൂടെ എഫ് സി ഗോവയിൽ എത്തിയിരിക്കുകയാണ്. 21കാരനായ ഗോവൻ സ്ട്രൈക്കർ ദേവേന്ദ്ര മുർഗവോങ്കർ ആണ് എഫ് സി ഗോവ ടീമിൽ എത്തിയിരിക്കുന്നത്. സാൽഗോക്കറിന്റെ താരമായ ദേവേന്ദ്ര വലിയ ഭാവി പ്രവചിക്കപ്പെടുന്ന താരമാണ്. ഗോവൻ പ്രൊ ലീഗിൽ അവസാന രണ്ടു സീസണുകളിലും സാൽഗോക്കറിനു വേണ്ടി ഗോളടിച്ച് കൂട്ടാൻ ദേവേന്ദ്രക്ക് ആയിരുന്നു.

കൊറോണ കാരണം പകുതിക്ക് ആയ സീസണിൽ ഒമ്പതു ഗോളുകളും അതിനു മുമ്പത്തെ സീസണിൽ ലീഗ് റെക്കോർഡായ 20 ഗോളുകളും ദേവേന്ദ്ര നേടിയിരുന്നു. താരം ഇപ്പോൾ എഫ് സി ഗോവയിൽ മൂന്ന് വർഷത്തെ കരാറാണ് ഒപ്പുവെച്ചിരിക്കുന്നത്. അവസാന രണ്ട് വർഷവും ഗോവയുടെ സന്തോഷ് ട്രോഫി ടീമിലും ദേവേന്ദ്ര ഉണ്ടായിരുന്നു.

Advertisement