“വാൻ ഡെ ബീകിന് കൂടുതൽ അവസരങ്ങൾ ലഭിക്കും”

Img 20201001 155924
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിങ് വാൻ ഡെ ബീകിനെ ആദ്യ ഇലവനിൽ ഇറക്കാത്തതിന് വാൻ ഡെ ബീകിന്റെ ഉപദേശകരിൽ ഒരാൾ ഉയർത്തിയ വിമർശനത്തിന് മറുപടിയുമായി ഒലെ ഗണ്ണാർ സോൾഷ്യാർ രംഗത്ത്. വാൻ ഡെ ബീക് ഈ സീസണിൽ എത്ര മത്സരങ്ങൾ കളിക്കും എന്ന് തനിക്ക് നിശ്ചയമുണ്ട് എന്ന് ഒലെ പറഞ്ഞു. ഇത് സീസൺ തുടക്കം മാത്രമാണ് വാൻ ഡെ ബീകിന് പുതിയ ക്ലബും. ഒരുപാട് അവസരങ്ങൾ വാൻ ഡെ ബീകിന് ഈ ക്ലബിൽ ഉണ്ടാകും എന്ന് താൻ വിശ്വസിക്കുന്നു എന്നും ഒലെ പറഞ്ഞു.

ബെഞ്ചിൽ നിന്ന് മാത്രമല്ല ആദ്യ ഇലവനിലും വാൻ ഡെ ബീക് എത്തും. ഇപ്പോൾ അവസരം ലഭിച്ചപ്പോൾ എല്ലാം വാൻ ഡെ ബീക് നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. ഈ പ്രകടനങ്ങൾ തുടരാൻ വാൻ ഡെ ബീകിന് ആകും എന്നും ഒലെ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ രണ്ട് പ്രീമിയർ ലീഗ് മത്സരത്തിലും സബ്ബായി ആയിരുന്നു ഡച്ച് താരം കളത്തിൽ ഇറങ്ങിയത്‌. എന്നാൽ ലീഗ് കപ്പിൽ രണ്ട് മത്സരങ്ങളിലും ആദ്യ ഇലവനിൽ എത്താൻ വാൻ ഡെ ബീകിനായിരുന്നു. ഇതുവരെ യുണൈറ്റഡിൽ ഒരു ഗോളും ഒരു അസിസ്റ്റും വാൻ ഡെ ബീക് സംഭാവന ചെയ്തിട്ടുണ്ട്.

Advertisement