ഗോവൻ പരിശീലക നിരയിലേക്ക് ഒരു സ്പാനിഷ് കോച്ച് കൂടെ

Newsroom

എഫ് സി ഗോവയുടെ പുതിയ പരിശീലകനായ ഫെറാണ്ടോയുടെ സഹ പരിശീലക വേഷത്തിൽ ഒരു സ്പാനിഷ് പരിശീലകൻ കൂടെ എത്തും. ഹാവിയർ ഗോൺസാലസ് ആണ് സ്ട്രെങ്ത് & കണ്ടീഷനിങ് കോച്ചായി ടീമിനൊപ്പം ചേരുന്നത്. മുമ്പ് ലാലിഗയിലെ റയൽ വല്ലഡോയിഡ് ക്ലബിൽ പ്രവർത്തിച്ചിട്ടുള്ള കോച്ചാണ്. അവസാന 12 വർഷത്തോളമായി ഫിറ്റ്നെസ് കോച്ചായി പല പ്രമുഖ ഫുട്ബോൾ ടീമുകൾക്ക് ഒപ്പവും ഗോൺസാലസ് പ്രവർത്തിച്ചിട്ടുണ്ട്.

തായ്‌വാൻ ദേശീയ ടീമിനൊപ്പം ഡയറക്ടർ ഓഫ് സ്പോർട്സ് പെർഫോർമൻസ് ആയാണ് അവസാനം ഗോൺസാലസ് പ്രവർത്തിച്ചത്. കഴിഞ്ഞ ദിവസം ക്ലിഫോർഡ് മിറാണ്ട ഫെറാണ്ടോയുടെ അസിസ്റ്റന്റ് ആയി ഉണ്ടാകുമെന്നും എഫ് സി ഗോവ അറിയിച്ചിരുന്നു.