അലാബയെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡും

20201223 111744
- Advertisement -

ബയേൺ മ്യൂണിച്ച് താരമായ ഡേവിഡ് അലാബ ക്ലബ് വിടുമെന്ന് ഉറപ്പായതോടെ താരത്തെ ലക്ഷ്യമിട്ട് വലിയ ക്ലബുകൾ ഒക്കെ രംഗത്ത് വരികയാണ്. പുതുതായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് അലാബയ്ക്ക് വേണ്ടി രംഗത്ത് വന്നിരിക്കുന്നത്‌. ജനുവരിയോടെ അലാബ ഫ്രീ ഏജന്റാകും. ജനുവരിയിൽ അലാബയുമായി കരാർ ധാരണയിൽ എത്താൻ ആണ് യുണൈറ്റഡ് ശ്രമിക്കുന്നത്. അടുത്ത സമ്മറിൽ താരം ക്ലബിനൊപ്പം ചേരുന്ന വിധത്തിലാകും കരാർ.

സെന്റർ ബാക്കായും ഫുൾബാക്കായും ഒപ്പം ഡിഫൻസീവ് മിഡായും ഒക്കെ കളിക്കാൻ കഴിവുള്ള താരമാണ് അലാബ.
ബയേൺ അലാബയ്ക്ക് നൽകിയിരുന്ന പുതിയ കരാർ വാഗ്ദാനം ക്ലബ് പിൻവലിച്ചതായി ബയേൺ മാനേജ്മെന്റ് നേരത്തെ അറിയിച്ചിരുന്നു. യുണൈറ്റഡ് മാത്രല യുവന്റസ് അടക്കമുള്ള മറ്റു ക്ലബുകളും താരത്തിനായി ശ്രമിക്കുന്നുമുണ്ട്. അവസാന 12 വർഷങ്ങളായി ബയേണിന് ഒപ്പം ഉള്ള താരമാണ് അലാബ.

Advertisement