“ലിവർപൂളിൽ തന്നെ വിരമിക്കണമെന്നാണ് ആഗ്രഹം” – മാനെ

- Advertisement -

തനിക്ക് ലിവർപൂൾ വിടാൻ ഒരു ആഗ്രഹവും ഇല്ലാ എന്ന് സെനഗൽ താരം സാഡിയോ മാനെ. റയൽ മാഡ്രിഡിലേക്ക് മാനെ പോകുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ താൻ ലിവർപൂളിൽ അതീവ സന്തോഷവാനാണെന്ന് മാനെ പറഞ്ഞു. താൻ മുമ്പ് പല ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. പക്ഷെ അതിനെക്കാൾ ഒക്കെ മുകളിലാണ് ലിവർപൂൾ. മാനെ പറഞ്ഞു.

ഈ ക്ലബ് വിട്ടി പോകാൻ തനിക്ക് ഒരാഗ്രഹവും ഇല്ല. കരിയർ അവസാനം വരെ ഇവിടെ തന്നെ കളിക്കാൻ കഴിയണം എന്നാണ് ആഗ്രഹം. ഇത് തന്റെ കുടുംബമാണെന്നും മാനെ പറഞ്ഞു. മൂന്ന് നാലു വർഷമായി ഈ ക്ലബിൽ കളിക്കുന്നത് കൊണ്ട് തന്നെ എല്ലാവരുമായി നല്ല അടുപ്പമാണെന്നും മാനെ പറഞ്ഞു. സലായും ഫർമീനയും തന്റെ മികച്ച സുഹൃത്തുക്കൾ ആണെന്നും മാനെ പറഞ്ഞു.

Advertisement