കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ സിഡോഞ്ചയ്ക്കും പരിക്ക്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ പുതുതായി ഒരു പരിക്ക് കൂടെ. മധ്യനിര താരം സിഡോഞ്ചയാണ് ഇപ്പോൾ പരിക്കിന്റെ പിടിയിൽ ആയിരിക്കുന്നത്. ഇന്നലെ കൊച്ചിയിൽ നടന്ന ജംഷദ്പൂരിനെതിരായ മത്സരത്തിൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ആണ് സിഡോഞ്ചയ്ക്ക് പരിക്കേറ്റത്. ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ആയിരുന്നു സിഡോഞ്ച.

സീസണിൽ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാ മത്സരങ്ങളിലും കളിച്ച താരമായിരുന്നു സിഡോഞ്ച. ഇന്നലെ മരിയോ ആർക്കസ് തിരിച്ചെത്തിയതിന്റെ ആശ്വാസത്തിൽ നിൽക്കുകയായിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് സിഡോഞ്ചയുടെ പരിക്ക് പുതിയ തലവേദന നൽകും. സിഡോഞ്ച അടുത്ത മത്സരത്തിൽ കളിക്കുമെന്ന് ഉറപ്പില്ല എന്ന് മത്സരശേഷം ഷറ്റോരി പറഞ്ഞു. എന്നാൽ ഒഗ്ബെചെ അടുത്ത മത്സരത്തിൽ കളിക്കും എന്നും ഷറ്റോരി പറഞ്ഞു

Advertisement