ഗോവയിൽ എ ടി കെ മോഹൻ ബഗാന് പരാജയം

ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനോട് ഏറ്റ പരാജയത്തിൽ നിന്ന് ഗോവ കരകയറി. ഇന്ന് ഗോവയിൽ നടന്ന മത്സരത്തിൽ എഫ് സി ഗോവ എ ടി കെ മോഹൻ ബഗാനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. ഇന്ന് അദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോവ ഗോൾ നേടി. ഇടത് ഭാഗത്ത് നിന്ന് കയറി വന്ന ദോഹ്ലിങ് ഒറ്റക്ക് കുതിച്ച് അസാധ്യം എന്ന് തോന്നിയ ഒരു ആങ്കിളിൽ നിന്ന് ഷോട്ട് ഉതിർക്കുകയും ഗോൾ നേടുകയും ചെയ്തു.

Picsart 22 11 20 21 31 02 931

76ആം മിനുട്ടിൽ അർനോടിലൂടെ രണ്ടാം ഗോൾ നേടിയതോടെ ഗോവൻ വിജയം ഉറപ്പായി. എഡു ബേഡിയയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ വന്നത്. 82ആം മിനുട്ടിൽ നോവ കൂടെ ഗോൾ നേടിയതോടെ സ്കോർ 3-0 എന്നായി.

ഈ വിജയത്തോടെ എഫ് സി ഗോവ 12 പോയിന്റുമായി മൂന്നാം സ്ഥാനത്ത് എത്തി. ബഗാൻ 10 പോയിന്റുമായി ആറാം സ്ഥാനത്ത് ആണ് ഉള്ളത്.