ഒന്നര കോടി ട്രാൻസ്ഫർ തുക!! കേരള ബ്ലാസ്റ്റേഴ്സിന്റെ ഗിൽ ഇനി ഈസ്റ്റ് ബംഗാളിൽ

Newsroom

Picsart 23 07 10 13 27 54 778
Download the Fanport app now!
Appstore Badge
Google Play Badge 1

യുവ ഗോൾകീപ്പർ പ്രഭ്സുഖാൻ സിംഗ് ഗിൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ഈസ്റ്റ് ബംഗാളിൽ ചേർന്നു. ഇന്ത്യൻ ഫുട്ബോളിൽ ഒരു ഗോൾ കീപ്പർക്ക് കിട്ടുന്ന റെക്കോർഡ് ട്രാൻസ്ഫർ തുക ആണ് ഗില്ലിനായി ഈസ്റ്റ് ബംഗാൾ കേരള ബ്ലാസ്റ്റേഴ്സിന് നൽകിയത്. ഒന്നരക്കോടി ആണ് ട്രാൻസ്ഫർ തുക എന്നാണ് IFTWC റിപ്പോർട്ട് ചെയ്യുന്നത്. ഗില്ലിന് ഈസ്റ്റ് ബംഗാളിൽ ലഭിക്കുന്ന വേതനവും ഇന്ത്യയിൽ ഏത് ഗോൾ കീപ്പർക്ക് ലഭിക്കുന്നതിനേക്കാളും മുകളിൽ ആയിരിക്കും.

ഗിൽ 23 04 21 12 31 40 269

ഉടൻ ഈസ്റ്റ് ബംഗാൾ ഗില്ലിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കും. രണ്ട് വർഷത്തെ കരാർ ഗിൽ ഈസ്റ്റ് ബംഗാളിൽ ഒപ്പുവെക്കും. അവസാന രണ്ടു സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ഗോൾ കീപ്പർ ആയിരുന്നു ഗിൽ.

ഗിൽ ഈ കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിൽ 19 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനായി കളിച്ചിരുന്നു. ഈ മത്സരങ്ങളിൽ നിന്നായി 28 ഗോളുകൾ വഴങ്ങി. ഹീറോ സൂപ്പർ കപ്പിൽ ഗിൽ കളിച്ചിരുന്നുമില്ല. രണ്ട് സീസണുകളിലായി 38 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടുണ്ട്.

പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച 22 കാരനായ ഗിൽ, 2014 ൽ ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിൽ നിന്നാണ് തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. 2017ൽ ഇന്ത്യയിൽ നടന്ന ഫിഫ അണ്ടർ17 ലോകകപ്പിലേക്ക് തയ്യാറെടുക്കുന്ന എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അവിടെ അദ്ദേഹം രണ്ട് വർഷം പരിശീലനം നേടി.

ഗിൽ 23 06 10 17 13 44 402

അതേ വർഷം തന്നെ ഇന്ത്യൻ ആരോസുമായി കരാറിലെത്തിയ അദ്ദേഹം ഐ-ലീഗിൽ രണ്ട് സീസണുകളിലായി 30 ലധികം മത്സരങ്ങൾ ക്ലബ്ബിനായി കളിച്ചു. ബെംഗളൂരു എഫ്‌സിയിൽ നിന്നാണ് ഗിൽ 2020ൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിലേക്ക് എത്തിയത്.