കേരളത്തിന്റെ പ്രതീക്ഷയായ ഗനി നിഗം ഇനി മൊഹമ്മദൻസിൽ

- Advertisement -

ഐ ലീഗ് സെക്കൻഡ് ഡിവിഷനു വേണ്ടി ടീം ശക്തമാക്കുന്ന കൊൽക്കത്തൻ ക്ലബായ മൊഹമ്മദൻസ് ഒരു വലിയ സൈനിംഗ് തന്നെ പൂർത്തിയാക്കിയിരിക്കുകയാണ്‌. മലയാളി യുവതാരം ഗനി നിഗം അഹമ്മദ് ആണ് മൊഹമ്മദൻസിൽ കരാർ ഒപ്പുവെച്ചിരിക്കുന്നത്. സെക്കൻഡ് ഡിവിഷനു വേണ്ടി മാത്രമാണ് ഗനി മൊഹമ്മദൻസിൽ എത്തുന്നത്. ഹൈദരബാദ് എഫ് സിയിൽ നിന്നാണ് ഗനി കൊൽക്കത്തയിൽ എത്തുന്നത്.

അവസാന സീസണൊൽ ഹൈദരാബാദ് എഫ് സിക്ക് ഒപ്പം ഐ എസ് എല്ലിൽ ഗനി ഉണ്ടായിരുന്നു. പൂനെ സിറ്റി ഹൈദരബാദ് എഫ് സി ആയതോടെ പൂനെയുടെ താരമായിരുന്നു ഗനി ഹൈദരബാദിന്റെ താരമായി മാറിയിരുന്നു. മുമ്പ് ഗോകുലം കേരള എഫ് സിക്കായി ലോൺ അടിസ്ഥാനത്തിൽ ഐ ലീഗിൽ ഗനി കളിച്ചരുന്നു.

2016 മുതൽ പൂനെയുടെ ജൂനിയർ ടീമിന്റെ ഭാഗമായിരുന്നു നാദാപുരം സ്വദേശിയയ ഗനി. പൂനെ സിറ്റിയുടെ ജൂനിയർ ടീമുകൾക്കായി എന്നും നല്ല പ്രകടനമായിരുന്നു ഗനി കാഴ്ചവെച്ചിരുന്നത്. മുമ്പ് AWES കപ്പിൽ പൂനെ സിറ്റിയുടെ റിസേർവ് ടീമിനൊപ്പവും ഗനി കളിച്ചിട്ടുണ്ട്. 2016 ഐ എഫ് എ ഷീൽഡിൽ പൂനെ സിറ്റിയെ കിരീടമണിയിക്കുന്നതിലും ഗനിക്ക് വലിയ പങ്ക് ഉണ്ടായിരുന്നു. .

Advertisement