ചെൽസി ബ്രൈറ്റൺ മത്സരത്തിന് ആരാധകർ ഉണ്ടാകും

ഇംഗ്ലണ്ടിൽ നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു ഫുട്ബോൾ മത്സരത്തിന് ആരാധകർ തിരികെ എത്തുകയാണ്. ഈ ഞായറാഴ്ച നടക്കുന്ന ബ്രൈറ്റണും ചെൽസിയും തമ്മിലുള്ള സൗഹൃദ മത്സരത്തിൽ ആകും ആരാധകർ മടങ്ങി എത്തുക. ബ്രൈറ്റന്റെ ഹോം ഗ്രൗണ്ടായ അപെക്സ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്ന. 2500 ആരാധകർക്കാകും മത്സരം കാണാൻ അവസരം ഉണ്ടാവുക. സീസൺ ടിക്കറ്റുള്ള ആരാധകരിൽ നിന്ന് ആകും 2500 പേരെ ബ്രൈറ്റണ് തിരഞ്ഞെടുക്കക.

ബ്രിട്ടീഷ് ഗവൺമെന്റ് തന്നെയാണ് പരീക്ഷാടിസ്ഥാനത്തിൽ ആരാധകരെ സ്റ്റേഡിയത്തിലേക്ക് എത്തിക്കുന്നത്. ഫുട്ബോൾ മത്സരങ്ങൾക്ക് മാത്രമല്ല മറ്റു കായിക ഇനങ്ങൾക്കും പരീക്ഷണാടിസ്ഥാനത്തിൽ കാണികളെ പ്രവേശിപ്പിക്കാൻ അനുമതി കൊടുത്തിട്ടുണ്ട്. ഫെബ്രുവരിയിൽ ആണ് അവസാനമായി ഇംഗ്ലണ്ടിൽ ആരാധകർ ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ എത്തിയത്. ഈ പരീക്ഷണം വിജയകരമാണെങ്കിൽ ഈ വരുന്ന സീസണിൽ ഒക്ടോബർ മുതൽ കുറച്ച് ആരാധകരെ പ്രവേശിപ്പിച്ച് തുടങ്ങും. കോവിഡ് പ്രൊട്ടോക്കോളുകൾ ഒക്കെ പാലിച്ചാകും പ്രവേശനം.