ഗനി ആദ്യ ഇലവനിൽ, ഹൈദരബാദ് നോർത്ത് ഈസ്റ്റ് ലൈനപ്പ് അറിയാം

Newsroom

ഇന്ന് ഐ എസ് എല്ലിൽ നടക്കുന്ന മത്സരത്തിനായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. ഹൈദരബാദിൽ നടക്കുന്ന മത്സരത്തിൽ ഹൈദരബാദ് എഫ് സിയും നോർത്ത് ഈസ്റ്റുമാണ് ഇന്ന് നേർക്കുനേർ വരുന്നത്. മലയാളി താരം ഗനി നിഗം അഹമ്മദ് ആദ്യമായി ഇന്ന് ഹൈദരബാദിന്റെ ആദ്യ ഇലവനിൽ എത്തിയിട്ടുണ്ട്. നേരത്തെ തന്നെ പരിശീലകൻ ഫിൽ ബ്രൗണിന്റെ പ്രശംസ പിടിച്ചു പറ്റിയ ഗനി മികച്ച പ്രകടനം ഇന്ന് നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഹൈദരാബാദ്; കമൽ ജിത്, ഗുർതേജ്, കിൽഗാലോൺ, യാസിർ, ശങ്കർ, നിഖിൽ, സ്റ്റാങ്കോവിച്, രോഹിത്, ഗനി, മാർസെലോ, അഭിഷേക്

നോർത്ത് ഈസ്റ്റ്; സുഭാഷിഷ്, ഹീറിംഗ്സ്, റീഗൻ, കൊമോർസ്കി, രാഗേഷ്, ജോസെ, മിലൻ, റെഡീം, നിഖിൽ, ചാവേസ്, ജ്യാൻ