അഫ്ഗാനിസ്ഥാനെ ചുരുട്ടികെട്ടി വെസ്റ്റിൻഡീസ്

- Advertisement -

വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ അഫ്ഗാനിസ്ഥാന് മോശം തുടക്കം. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ 194 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. ഒരു ഘട്ടത്തിൽ 230ൽ അധികം റൺസ് അഫ്ഗാനിസ്ഥാൻ നേടുമെന്ന് തോന്നിച്ചെങ്കിലും അവസാനം തുടരെ തുടരെ വിക്കറ്റുകൾ വീഴുകയായിരുന്നു. അവസാന 42 റൺസ് എടുക്കുന്നതിനിടെ അഫ്ഗാനിസ്ഥാന് അവസാന അഞ്ച് വിക്കറ്റും നഷ്ട്ടപെട്ടു.

അഫ്ഗാനിസ്ഥാൻ നിരയിൽ അർദ്ധ സെഞ്ചുറി നേടിയ റഹ്മത് ഷാക്കും ഇക്രം അലിഖിലിനും മാത്രമേ മികച്ച പ്രകടനം പുറത്തെടുക്കാനായുള്ളു. റഹ്മത് ഷാ 61 റൺസും ഇക്രം 58 റൺസുമെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ 35 റൺസ് എടുത്ത അസ്‌കർ അഫ്ഗാന്റെ പ്രകടനവും അഫ്ഗാനിസ്ഥാന്റെ സ്കോർ ഉയർത്തി. വെസ്റ്റിൻഡീസിന് വേണ്ടി ഹോൾഡറും ചേസും ഷെപ്പെർഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Advertisement