ഗയേഹോ ഇനി ഈ സീസണിൽ കളിക്കില്ല!!

Newsroom

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ക്യാപ്റ്റൻ ഫെഡെറികോ ഗയേഹോയ്ക്ക് ഈ സീസൺ പൂർണ്ണമായും നഷ്ടമാകും. താരത്തിന് ഏറ്റ പരിക്ക് സാരമുള്ളതാണ് എന്നും ഈ സീസണിൽ താരത്തിന്റെ കളത്തിലേക്കുള്ള തിരിച്ചുവരവ് ഉണ്ടാകില്ല എന്നും ക്ലബ് ഇന്ന് അറിയിച്ചു. ലിഗമന്റ് ഇഞ്ച്വറി ആണ് ഗയേഹോക്ക് ഏറ്റിരിക്കുന്നത്. പരിക്ക് മാറി ആദ്യമായി കളത്തിൽ ഇറങ്ങിയ ഗയേഹോയ്ക്ക് ചെന്നൈയിന് എതിരായ മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ പരിക്കേൽക്കുക ആയിരുന്നു.

ഒരു സീസൺ മുമ്പ് ഇതുപോലെ ഗയേഹോയ്ക്ക് പരിക്കേൽക്കുകയും താരം 9 മാസങ്ങളോളം പുറത്ത് ഇരിക്കുകയും ചെയ്തിരുന്നു. അന്നും ഗയേഹോയ്ക്ക് മുട്ടിനു തന്നെ ആയിരുന്നു പരിക്കേറ്റിരുന്നത്.