റെയ്നയുടെ സർജറി വിജയകരം, നാലാഴ്ച്ചയോളം വിശ്രമം

- Advertisement -

ഇന്ത്യൻ താരം സുരേഷ് റെയ്നയുടെ സർജറി വിജയകരമായി പൂർത്തിയായി. ആംസ്റ്റർഡാമിൽ വെച്ചാണ് സുരേഷ് റെയ്നയുടെ സർജറി നടന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കാൽമുട്ടിലെ പരിക്ക് കാരണം വിഷമിച്ചിരുന്നു താരം. നാലാഴ്ച്ചത്തോളം വിശ്രമമാണ് റെയ്നയോട് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെയാണ് സുരേഷ് റെയ്‌ന അവസാനമായി ഏകദിനം കളിച്ചത്.

18 ടെസ്റ്റുകളിലും 226 ഏകദിനങ്ങളിലും ഇന്ത്യൻ ജേഴ്സിയണിഞ്ഞ റെയ്ന ടെസ്റ്റിൽ 768 റണ്‍സും ഏകദിനത്ത 5615 റണ്‍സും നേടിയിട്ടുണ്ട്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ താരമാണ് റെയ്ന. എന്നാൽ കഴിഞ്ഞ സീസണിൽ 400 റൺസിൽ താഴെയാണ് റെയ്ന നേടിയത്. ഈ വർഷത്തെ ഇന്ത്യൻ ഡൊമെസ്റ്റിക് സീസണിന്റെ തുടക്കത്തിലുള്ള മത്സരങ്ങൾ റെയ്നക്ക് നഷ്ടമാകും. ബെംഗളൂരുവിൽ ദുലീപ് ട്രോഫി ആഗസ്റ്റ് 17നു ആരംഭിക്കും. ഇതിൽ പങ്കെടുക്കാൻ റെയ്നക്ക് സാധിക്കില്ല. സെപ്റ്റംബറിൽ നടക്കുന്ന വിജയ് ഹസാരെ ടൂർണമെന്റിൽ തിരിച്ചെത്താനാകും റെയ്നയുടെ ശ്രമം.

Advertisement