തീരാ ദുഖം, ഗയേഹോക്ക് വീണ്ടും പരിക്ക്

20211129 204755

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ക്യാപ്റ്റൻ ഫെഡെറികോ ഗലേഹോയ്ക്ക് വീണ്ടും പരിക്ക്. ഇന്ന് പരിക്ക് മാറി ആദ്യമായി കളത്തിൽ ഇറങ്ങിയ ഗലേഹോയ്ക്ക് ചെന്നൈയിന് എതിരായ മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ പരിക്കേറ്റ് മടങ്ങി‌. ഗലേഹോയുടെ മുട്ടിനാണ് പരിക്കേറ്റത്. താരം ദീർഘകാലം പുറത്തായേക്കാം. ഗലേഹോ കണ്ണീരോടെയാണ് കളം വിട്ടത്. ഒരു സീസൺ മുമ്പ് ഗലേഹോയ്ക്ക് പരിക്കേൽക്കുകയും താരം മാസങ്ങളോളം പുറത്ത് ഇരിക്കുകയും ചെയ്തിരുന്നു. അന്നും ഗലേഹോയ്ക്ക് മുട്ടിനു തന്നെ ആയിരുന്നു പരിക്കേറ്റിരുന്നത്.

ഗലേഹോയ്ക്ക് കുറച്ച് മത്സരങ്ങൾ എന്തായാലും നഷ്ടമാകും എന്ന് നോർത്ത് ഈസ്റ്റ് പരിശീലകൻ ഖാലിൽ ജമീൽ മത്സരശേഷം പറഞ്ഞു. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ പരിക്ക് സാരമുള്ളതാണോ എന്ന് വ്യക്തമാക്കു.

Previous articleപാക്കിസ്ഥാന് ജയം 93 റൺസ് അകലെ
Next articleമഴയിൽ കുതിര്‍ന്ന് ആദ്യ ദിവസത്തിൽ ലങ്കയ്ക്ക് മികച്ച തുടക്കം നല്‍കി നിസ്സങ്ക