എഫ് സി ഗോവ പരിശീലകൻ ക്ലബ് വിട്ടു, ഔദ്യോഗിക പ്രഖ്യാപനം വന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എഫ്‌സി ഗോവയുടെ മുഖ്യ പരിശീലകൻ ജുവാൻ ഫെറാൻഡോ സ്ഥാനമൊഴിഞ്ഞതായി ക്ലബ് തിങ്കളാഴ്ച ഒരു മാധ്യമക്കുറിപ്പിലൂടെ സ്ഥിരീകരിച്ചു. എ ടി കെ മോഹൻ ബഗാന്റെ ഓഫർ സ്വീകരിച്ചാണ് ഫെറാൻഡോ ഗോവ വിടുന്നത്.

അസിസ്റ്റന്റ് കോച്ച് ക്ലിഫോർഡ് മിറാൻഡയാണ് ഇനി ഗോവൻ ടീമിന്റെ താൽക്കാലിക ചുമതല ഏറ്റെടുക്കുക.
“ജുവാനെ നഷ്ടപ്പെട്ടതിൽ ഞങ്ങൾ വളരെ നിരാശരാണ്. ക്ലബ് വിടാനുള്ള അദ്ദേഹത്തിന്റെ തീരുമാനം തികച്ചും അപ്രതീക്ഷിതവും ആശ്ചര്യപ്പെടുത്തുന്നതുമാണ്, പ്രത്യേകിച്ച് സീസണിന്റെ ഈ ഘട്ടത്തിൽ“ എന്ന് ഗോവൻ ക്ലബ് പറഞ്ഞു.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) 2020-21 കാമ്പെയ്‌നിൽ എഫ്‌സി ഗോവയ്‌ക്കൊപ്പമുള്ള തന്റെ ആദ്യ മുഴുവൻ സീസണിൽ ഫെറാൻഡോ ഗോവയെ സെമിഫൈനലിലേക്ക് നയിച്ചിരുന്നു. ഹീറോ ഐ‌എസ്‌എല്ലിൽ 28 മത്സരങ്ങളിൽ ഫെറാൻഡോ എഫ്‌സി ഗോവയെ നിയന്ത്രിച്ചു, അവിടെ ഒമ്പത് വിജയങ്ങളും 16 സമനിലകളും ആറ് തോൽവികളും അദ്ദേഹം നേടി‌.